@ A Glance
 
 
 
 
 
News Room

 
 
വികസന സെമിനാര്‍
വാഴക്കാട് : വാഴക്കാട് ഗ്രാമപഞ്ചായത്തിന്‍റെ 2011-12 വാര്‍ഷികപദ്ധതി രൂപീകരണത്തിന്‍റെ ഭാഗമായി 17.02.2011 നു വാഴക്കാട് ദാറുസ്സലാം മദ്രസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വികസന സെമിനാര്‍ കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഓ.പ്രസന്നന്‍ വിഷയാവതരണം നടത്തി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.അബൂബക്കര്‍,എം.പി.അബ്ദുള്ള, കെ.ഷറഫുന്നീസ ബ്ലോക്ക്‌പഞ്ചായത്ത്‌ മെമ്പര്‍മാരായ സി.എം.എ.റഹ്മാന്‍, കുഴിമുള്ളി ഗോപാലന്‍ പഞ്ചായത്ത്മെമ്പര്‍ സി.ഭാസ്കരന്‍ മാസ്റ്റര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്മാരായ കെ.ഒ.അലി, കെ.എം.എ.റഹ്മാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കെ.സി. മൊയ്തീന്‍, വേദവ്യാസന്‍, മുഹമ്മദ്‌കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശേഷം 12 വര്‍ക്കിംഗ് ഗ്രൂപ്പുകളും യോഗം ചേര്‍ന്ന് കരട് പദ്ധതിരേഖ ചര്‍ച്ച ചെയ്തു. ശേഷം ഓരോ വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെയും പ്രതിനിധികളും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ആമിന ആലുങ്ങല്‍ സ്വാഗതവും, സെക്രട്ടറി കെ.പി.ദേവാനന്ദ്‌ നന്ദിയും പറഞ്ഞു.

 

License-Renwal

മാലിന്യ സംസ്ക്കരണ പ്ലാന്‍റ്, അറവുശാല, മത്സ്യ-മാംസ മാര്‍ക്കറ്റ് നിര്‍മ്മാണം

വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 24.11.2010 ലെ തീരുമാനപ്രകാരം വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്ക്കരണ പ്ലാന്‍റ്, അറവുശാല, മത്സ്യ-മാംസ മാര്‍ക്കറ്റ് എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. നിശ്ചിത സമയപരിധിക്കകം സ്ഥലം ലഭിക്കാത്തപക്ഷം മാലിന്യ സംസ്ക്കരണ പ്ലാന്‍റ്,അറവുശാല, മത്സ്യ-മാംസ മാര്‍ക്കറ്റ് എന്നിവ നിര്‍മ്മിക്കുവാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

വാഴക്കാട് ചീനിബസാര്‍ മുതല്‍ എടക്കാട് വരെയുള്ള സ്ഥലങ്ങളില്‍ മത്സ്യ-മാംസ മാര്‍ക്കറ്റ് നിര്‍മ്മിക്കുവാനും, പഞ്ചായത്തിന്‍റെ പരിധിയില്‍ മാലിന്യ സംസ്ക്കരണ പ്ലാന്റും, അറവുശാലയും നിര്‍മ്മിക്കുവാനും സ്ഥലം പഞ്ചായത്തിന് വിലക്ക് നല്‍കുവാന്‍ താല്പര്യമുള്ളവര്‍ 10.12.2010(വെള്ളി) വൈകുന്നേരം 3 മണിക്കുമുമ്പായി രേഖാമൂലം ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.

മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ മാലിന്യ സംസ്ക്കരണ പ്ലാന്‍റ്, അറവുശാല, മത്സ്യ-മാംസ മാര്‍ക്കറ്റ് എന്നിവ നിര്‍മ്മിക്കുവാന്‍ താല്‍പര്യമുള്ള സ്വകാര്യ വ്യക്തികള്‍ 13.12.2010 മുതല്‍ 18.12.2010 വൈകുന്നേരം 3 മണിക്കു മുമ്പായി രേഖാമൂലം ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.




വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ ഇ.എം.എസ് ഭവനപദ്ധതിക്ക് അംഗീകാരമായി.

വാഴക്കാട്: ഇ.എം.എസ്. ഭവന നിര്‍മ്മാണ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ 203 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ വാഴക്കാട് പഞ്ചായത്ത്‌ തീരുമാനിച്ചു. ഇത് സംബന്ധമായി സര്‍ക്കാര്‍ ഉത്തരവും ലഭിച്ചുകഴിഞ്ഞു. 2009-10 വര്‍ഷത്തില്‍ അംഗീകാരം ലഭിച്ച 90 ജനറല്‍ വീടുകള്‍ റിപ്പയര്‍ ചെയ്യല്‍, 60 കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ച്‌ കൊടുക്കല്‍ എന്നിവ നടന്നുകൊണ്ടിരിക്കുനതിനു പുറമെയാണ് ഇ.എം.എസ് ഭവന നിര്‍മ്മാണ പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പുളിയംകാവ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

വാഴക്കാട് : മുണ്ടുമുഴി പുളിയംകാവ് കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ,എം.എ.റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തെ 33 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.ഗ്രാമപഞ്ചായത്ത്‌ മൂന്നാം വാര്‍ഡ്‌ അംഗം പി.കെ.സലാം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇ.ടി.അബ്ദുള്‍ ജബ്ബാര്‍,വികസന സമിതി ചെയര്‍മാന്‍ പി.അബൂബക്കര്‍,പഞ്ചായത്ത് സെക്രട്ടറി ദേവാനന്ദ്, കെ.പി.ഇഖ്‌ബാല്‍, പനക്കല്‍ കുഞ്ഞഹമ്മദ്‌,കെ,ചന്തു,കെ.കെ.ഇഖ്‌ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എ.ജബ്ബാര്‍ സ്വാഗതവും ടി.വി.വീരാന്‍കുട്ടി നന്ദിയും പറഞ്ഞു.

വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ മണല്‍ വില കുറച്ചു.

വാഴക്കാട് : മണല്‍ രംഗത്തെ ചൂഷണം ഇല്ലാതാക്കാനും അനധികൃത മണല്‍ കടത്ത് തടയാനും ഉപഭോക്ത്താക്കള്‍ക്ക് മണല്‍ ലഭ്യത ഉറപ്പു വരുത്താനും വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.ഇത് പ്രകാരം വാഴക്കാട് ഗ്രാമ പഞ്ചായത്തിലെയും സമീപ പഞ്ചയ്തുകളിലെയും ഉപഭോക്ത്താക്കള്‍ക്ക് ലോറി വാടക്കയടക്കം കുറഞ്ഞ വിലക്ക് ഇനിമുതല്‍ മണല്‍ ലഭിച്ചു തുടങ്ങും.

വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത ലോറികള്‍ക്ക് മാത്രമേ മണല്‍ കടത്തിന് അനുവാടമുണ്ടാകൂ. ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ലോറികളില്‍ മൂന്ന് ടണ്ണ്‍, ആറു ടണ്ണ്‍ അളവുകള്‍ മാര്‍ക്ക്‌ ചെയ്യും. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് മുന്തിയ പരിഗണണ നല്‍കും.മണല്‍ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് നേരിട്ട് വിതരണം ചെയ്യും.

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ആവശ്യക്കാര്‍ക്ക് ലോറി വാടക ഉള്‍പ്പെടെ ആറു ടണ്ണ്‍ മണലിന് 3373 രൂപയും മൂന്നു ടണ്ണ്‍ മണലിന് 1812 രൂപയും നല്‍കിയാല്‍ മതി. ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന മുഴുവന്‍ സ്ഥലങ്ങളിലേക്കും ചെറുതും വലുതുമായ വണ്ടികള്‍ക്ക് ഈ തുകയാണ് ഇനി മുതല്‍ ഈടാക്കുക. വാഴക്കാട് പഞ്ചായത്തിലെ കടവുകളില്‍ നിന്നും സമീപ പന്ചായ്തുകളിലേക്ക് മണല്‍ കയറ്റിപോകുന്ന വാഹനങ്ങളുടെ വാടകയും മണല്‍ വിലയും ക്രമീകരിച്ചിട്ടുണ്ട്. ലോറി വാടക ഉള്‍പ്പെടെ മണലിന് താഴെ പറയുന്ന പ്രകാരം വില നിശ്ചയിച്ചു.

ഗ്രാമപഞ്ചായത്തുകള്‍, ആറു ടണ്ണ്‍, മൂന്നു ടണ്ണ്‍ ക്രമത്തില്‍ : കൊണ്ടോട്ടി -5500-3600, നെടിയിരുപ്പ് -6500-4600, പുളിക്കല്‍ - 5900-4100,ചെറുകാവ്-6800,4800, ചേലേമ്പ്ര - 6800-4800, പള്ളിക്കല്‍-6500-4600.

വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇ.ടി.അബ്ദുള്‍ ജബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ഓ.അലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.അബുബക്കെര്‍, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പ.എ.ഖാദര്‍,കെ.ചന്തു, ഇ.ബാബു രാജ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.എം.എ.റഹ്മാന്‍, പി.ഹമീദ്‌,മണല്‍ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് പനക്കല്‍ കുഞ്ഞഹമ്മദു, എം.കെ.സി.മൊയ്തീന്‍ , സി.എ. കരീം, ലോറി ഒപരേടെറസ് പ്രതിനിധികളായ എം.സി.നാസര്‍, മാടശ്ശേരി അലി, എടവന്നപ്പാര പ്രസ്‌ ഫോറത്തെ പ്രതിനിധീകരിച്ച് യു.കെ.മുഹമ്മദ്‌ അലി , ടി.പി. ജഹാംഗീര്‍ കബീര്‍, കെ.എ.നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

 
 
 
 
 
 

Documentry of Chaliyar

Documentry of Chaliyar Released. Hon. Governor of Nagaland, Sri.K.Sankaranarayanan released the documentry @ Calicut Press Club. Former minister E.T.Muhammed Basheer Presided the function. Vazhakkad Panchayath President Mr.K.O.Ali, K.Mammunni Haji (MLA), Former Minister A.Sankaran, P.V.Haseebu Rahman, K.M.A.Rahman were present in the function.

 
 
Home | @ A Glance | History | President's Message | News Room | Guest Book | Contact Us
Best Viewed @ 1024 X 768 Resolution.